12 May 2009

ലണ്ടന്‍ ഡ്രീംസ്‌- 2

നൈറ്റ്‌ ഷിഫ്റ്റ്‌ കഴിഞ്ഞ എന്നെ കൊണ്ടാക്കാന്‍ കൃത്യ സമയത്ത് ഡ്രൈവര്‍ സായിപ്പെതി. വീടിലോട്ടുള്ള ഇരുപതു മിനിറ്റ് ഡ്രൈവില്‍ കാറില്‍ ഇരുന്നു ഉറക്കം തൂങ്ങുംബോഴും ലണ്ടന്‍ നഗരത്തെ പറ്റിയുള്ള സ്വപ്‌നങ്ങള്‍ മാത്രമായിരുന്നു എന്‍റെ മനസ്സില്‍.ലണ്ടന് പോകാന്‍ ടിക്കറ്റ്‌ എടുക്കണം. ടിക്കറ്റ്‌ റേറ്റ് നോക്കിയപ്പോള്‍ ട്രെയിനില്‍ പോയാല്‍ അറുപതു പൌണ്ട് , ബസ്സില്‍ വിട്ടാല്‍ നാല്‍പതു.ഈശ്വരാ ....നടന്നു പോയാലോ എന്ന് വരെ ആലോചിച്ചു. അപ്പോഴാണ് ഹരി (എന്‍റെ സഹാപാഠി ) നാഷണല്‍ എക്സ്പ്രസ്സ്‌ എന്ന ബസ്സില്‍ എന്തോ ഓഫര്‍ ഉണ്ട് എന്ന് പറഞ്ഞത്. നെറ്റ് എടുത്തു സെര്‍ച്ച്‌ ചെയ്തു. ദാ കിടക്കുന്നു ഫണ്‍ ഫെയര്‍ എന്ന ഓഫര്‍. ടു ആന്‍ഡ്‌ ഫ്രോ എട്ടു പൌണ്ട്. കൊള്ളാലോ വീഡിയോണ്‍. ഒട്ടും അമാന്തികാതെ അഞ്ചു ടിക്കറ്റ്‌ ബുക്ക്‌ ചെയ്തു. ഞാനും ഹരിയും ഉള്‍പ്പടെ ഞങ്ങള്‍ അഞ്ചു പേര്. സം, ബിനേഷ്‌ , ജോമോന്‍ എന്നിവരാണ് ലണ്ടന്‍ കാണാന്‍ പോകുന്ന മറ്റു മണ്ടന്മാര്‍. അപ്പോഴാണ് അടുത്ത പ്രശ്നത്തെ പറ്റി ആലോചിച്ചത്. എവിടെ താമസിക്കും. നമുക്ക്‌ ഒരു ലോഡ്ജ് എടുക്കാം എന്നായി ഹരി. " പോടാ മണ്ട, ലണ്ടന്‍ നമ്മുടെ സ്വന്തം സ്ഥലമാ, അവിടെ എന്‍റെ ഫ്രണ്ടിന്റെ കൂടെ തങ്ങാം" എന്നായി സാം. എന്ന പിന്നെ അങ്ങേരെ ബുദ്ധി മുട്ടിപ്പിക്കുക തന്നെ. ഞങ്ങള്‍ എല്ലാരും ഒരേ സ്വരത്തില്‍ അംഗീകരിച്ചു. അടുത്ത ദിവസം രാവിലെ 7 മണിക്ക്‌ കൊവേന്റ്രീ സ്റ്റാന്‍ഡില്‍ നിന്നാണ് ഞങ്ങടെ വണ്ടി. തമ്പനൂരിന്റെ അത്രേം വരില്ലെങ്കിലും ഏതാണ്ട് കോട്ടയം നാഗമ്പടം സ്റ്റാണ്ടിന്റെ റേഞ്ച് വരും. വണ്ടി കൃത്യ സമയത്ത് തന്നെ വിട്ടു. ബാംഗ്ലൂര്‍ ലോട്ടുള്ള കല്ലട ഒന്നുമല്ല ഇതാണ് യഥാര്‍ഥ വോള്‍വോ എന്ന് അന്നാണ് മനസ്സിലായത് .ടോയിലെറ്റ്‌ മുതല്‍ വൈ -ഫയി സെറ്റ് അപ്പ്‌ വരെ ഉണ്ട് അതിനകത്ത്‌. എങ്ങും നിര്‍ത്താതെ രണ്ടര മണികൂര്‍ M1 മോട്ടോര്‍ വേയിലൂടെ ബസ്സ്‌ കത്തിച്ചു വിട്ടു.

ലണ്ടന്‍ നഗരത്തിന്‍റെ ലക്ഷണങള്‍ കണ്ടു തുടങ്ങി. ഇംഗ്ലണ്ടിലെ മറ്റു സ്ഥലങ്ങളില്‍ നിന്നും തീര്‍ത്തും വ്യതസ്തമാണ് ലണ്ടന്‍. മറ്റൊരു ലോകത്ത് എത്തിയ പ്രതീതി. ശരിക്കും ഒരു മോഡേണ്‍ സിറ്റി. ഹില്ല്ടന്‍ ഹോട്ടല്‍ കടന്നു വണ്ടി ലണ്ടന്‍ വിക്ടോറിയ സ്റ്റേഷനില്‍ എത്തി. അവിടെ ഇറങ്ങി എങ്ങോട്ടെന്നറിയാതെ ഞങ്ങള്‍ കണ്ണും മിഴിച്ചു നടപ്പ് തുടങ്ങി. " അപ്പോഴേ... ലണ്ടന്‍ നടന്നു കാണാനാണോ പരിപാടി" ചോദ്യം ഹരിയുടെ വക. ടാസ്കി വിളിയെടാ... എന്നായി ബാബുമോന്‍ അഥവാ ബിനേഷ്‌. പക്ഷെ ഹരി റിസര്‍ച്ച് ചെയ്തു തന്നയാണ് വന്നത്. ലണ്ടന്‍ ചുറ്റി കാണാന്‍ 'Guided tour' ആണ് ഏറ്റവും ഉത്തമം പോലും . ഒരു ടിക്കറ്റ്‌ എടുത്താല്‍ രണ്ടു ദിവസം മുഴുവന്‍ ഡബിള്‍ ഡെക്‍കര്‍ ബസ്സില്‍ അവര്‍ ലണ്ടന്‍ മുഴുവന്‍ ചുറ്റി കാണിക്കും. അഞ്ചു ടിക്കറ്റും വാങ്ങി ബിഗ്‌ ബസ്‌ എന്ന ടൂറിസ്റ്റ് ബസ്സില്‍ "സ്വര്‍ഗത്തിലോ നമ്മള്‍ സ്വപ്നത്തിലോ..."എന്ന ഗാനവും ഒരേ സ്വരത്തില്‍ പാടി ഞങ്ങള്‍ എല്ലാം മണ്ടന്മാരും അങ്ങനെ ലണ്ടന്‍ ചുറ്റാന്‍ തുടങ്ങി.
ആദ്യം പോയത് ബക്കിങ്ഹാം പാലസിലെക്കാണ്. എലിസബത്ത് രാജ്ഞിയുടെ സ്വന്തം തറവാട്.പുള്ളിക്കാരി ഇപ്പോള്‍ അകത്തുണ്ട് എന്ന് ആരോ പറഞ്ഞു കെട്ടു. കൊട്ടാരത്തിന്റെ മുന്നില്‍ നിന്ന് ഫോട്ടോ എടുക്കാന്‍ എന്തൊരു തിരക്ക്. പക്ഷെ ഞാന്‍ കാണാന്‍ കൊതിച്ച ചേഞ്ച്‌ ഓഫ് ഗാര്‍ഡ്സ് കാണാന്‍ സാധിച്ചില്ല. ഞങ്ങള്‍ ലേറ്റ് ആയി പോലും. ചേഞ്ച്‌ കഴിഞ്ഞു രണ്ടു ഗാര്‍ഡുമാര്‍ ഒരു മൂലയില്‍ ബീഡി വലിച്ചോണ്ട് നില്‍പ്പുണ്ട്‌. തലങ്ങും വിലങ്ങും കിടന്നും മറിഞ്ഞും പല ആംഗിളുകളില്‍ പടം പിടിച്ചു ഞങ്ങള്‍ അടുത്ത സ്ഥലത്തേക്ക്.
ബസ്‌ സ്റ്റോപ്പില്‍ പോയി ടിക്കറ്റ്‌ കാണിച്ചാല്‍ മതി. ബിഗ്‌ ബസിന്റെ ഏതു വണ്ടിയില്‍ വേണമെങ്കിലും കയറാം. അവിടെ നിന്നെ വണ്ടി വിട്ടത് ട്രഫല്ഗര്‍ സ്ക്വയറിലെക്കാണ്. സെന്‍ട്രല്‍ ലണ്ടന്റെ ഏറ്റവും ഹൃദയഭാഗത്തുള്ള സ്ഥലം. അഥവാ ലണ്ടന്‍ ജങ്ക്ഷന്‍. പോകുന്ന വഴിക്ക് ബസ്സില്‍ ഒരു ചേട്ടായി ലൈവ് കമന്ററി തരുനുണ്ട്. ഡയാന രാജുമാരി സ്ഥിരമായി മുടി വെട്ടാന്‍ വരുന്ന ബാര്‍ബര്‍ ഷോപ്പ് മുതല്‍ ലണ്ടനിലെ ചരിത്ര പ്രാധാന്യം ഉള്ള ഓരോ ഇടവഴികള്‍ വരെ അങ്ങേരു വിവരിച്ചു തരുന്നുണ്ടാരുന്നു. പോകുന്ന വഴിക്കാണ് മാഡം ടുസ്സെട്സ് വാക്സ്‌ മ്യുസിയം. സച്ചിന്റെ മെഴുക് പ്രതിമ അന്നവിടെ അനാവരണം ചെയ്തിട്ടില്ല. അത് കൊണ്ട് ഞങ്ങള്‍ ആരും അവിടെ ഇറങ്ങി ഇല്ല. അല്ലാതെ അയ്യേ ....ടിക്കറ്റ്‌ എടുക്കണ്ട കൊണ്ട് ഇറങാതിരുന്നതല്ല.

ട്രഫല്ഗര്‍ സ്ക്വയര്‍ കഴിഞ്ഞു അടുത്ത ഡെസ്ടിനേഷന്‍ ബ്രിട്ടീഷ്‌ പാര്‍ലെമെന്റ്റ് മന്ദിരം അഥവാ വെസ്റ്റ് മിനിസ്റ്റെര്‍ പാലസ് ആണ്. പോകുന്ന വഴിക്ക് ഞങ്ങടെ ഗൈഡ് റോഡില്‍ പാര്‍ക്ക്‌ ചെയ്തു കിടന്ന ഒരു ഫെറാറി ചൂണ്ടി കാണിച്ചു തന്നു. മൈക്കില്‍ ഷുമാക്കെര് ഓടിക്കുനത് ടി വയില്‍ കണ്ടു കൈ അടിച്ചിട്ടുണ്ട്കിലും അന്ന് ആദ്യമായാണ് ഞാന്‍ ഒരു ഫെറാറി നേരില്‍ കാണുന്നത്. പ്രധാനമന്ത്രിയുടെ വസതി ആയ 10 ഡൌനിംഗ് സ്ട്രീറ്റും കടന്നു വണ്ടി വെസ്റ്റ് മിനിസ്റ്റെര്‍ പാലസിന്റെ മുന്നില്‍ നിര്‍ത്തി. വെസ്റ്റ് മിനിസ്റ്റെറിന്റെ വടക്കേ മൂലയിലാണ് ക്ലോക്ക് ടവര്‍ അഥവാ ലണ്ടന്റെ മുഖമുദ്ര ആയ ബിഗ്‌ ബെന്‍ എന്ന ക്ലോക്ക് . ശരിക്കും ഒരു തറവാട്ടില്‍ പിറന്ന ലുക്ക്‌.

അവിടെ നിന്ന് വായി നോക്കി നടന്നു നടന്നു ഞങ്ങള്‍ തേംസ്‌ നദി കരയില്‍ എത്തി. മറുകരയില്‍ ലണ്ടന്‍ ഐ എന്ന ജയന്റ്റ് വീല്‍ ഞങളെ നോക്കി ചിരിക്കുന്നു. പാലം കടന്നു അക്കരെ എത്തിയ ഞങ്ങള്‍ ആരും പക്ഷെ അതില്‍ കയറാന്‍ മിനകെട്ടില്ല. തേംസ്‌ നദിക്കു നമ്മുടെ പെരിയാറിന്റെ അത്രേം വീതിയെ ഉള്ളു. പക്ഷെ ഒഴുകുനത് ആലുവായില്‍ അല്ല, ലണ്ടന്ടെ ഹൃദയഭാഗത്ത് കൂടിയാണ് അതാണ് ഇത്രേം പ്രശസ്തിക്ക് കാരണം.
ഇനി ഒരു ബോട്ട് യാത്ര ആയാലോ. അതും ഞങ്ങടെ ടിക്കറ്റില്‍ ഉള്‍പെട്ടതാണ്. ലണ്ടന്‍ ജെട്ടിയില്‍ മനോഹരമായ ഒരു ബോട്ട് ഞങ്ങളെ പ്രതീക്ഷിച്ചു നങ്കൂരമിട്ടു കിടപ്പുണ്ടാരുന്നു. തേംസ്‌ നദിയിലൂടെ ഒഴുകി നടന്നു ലണ്ടന്ടെ ഭംഗി ആസ്വദിക്കാന്‍ ബോട്ടിന്റെ മുകളിലത്തെ നിലയിലെ മുന്നിലുള്ള സീറ്റില്‍ ഞങ്ങള്‍ ഇരിപ്പുറപ്പിച്ചു. ലണ്ടന്‍ ബ്രിഡ്ജ് , വാട്ടര്‍ ലൂ ബ്രിഡ്ജ് എന്നിവ കടന്നു ഞങ്ങള്‍ ടവര്‍ ബ്രിഡ്ജ് ന്റെ സമീപം എത്തി. ന്യൂ യോര്‍ക്കിനു സ്ടാച്ചു‌ ഓഫ് ലിബര്‍ട്ടി പോലെയാണ് ലണ്ടന് ടവര്‍ ബ്രിഡ്ജ്. അത് നടന്നു ആസ്വദിക്കാന്‍ വേണ്ടി ഞങ്ങള്‍ അടുത്തുള്ള ജെട്ടിയില്‍ ചാടി ഇറങ്ങി.

നേരം സന്ധ്യ ആകാറായി. ഇരുട്ട് വീഴുമ്പോള്‍ ടവര്‍ ബ്രിഡ്ജ് ലൈറ്റുകള്‍ കൊണ്ട് അലങ്കരിക്കും. ലണ്ടന്ടെ ഏറ്റവും ഭംഗി ഉള്ള കാഴ്ചകളില്‍ ഒന്നാണ് അത് എന്ന് പറഞ്ഞു കേട്ടിടുണ്ട്. അത് ക്യാമറയില്‍ പകര്‍ത്തി ഇന്നത്തെ സ്വപ്ന യാത്ര അവസാനിപ്പികം എന്ന് കരുതി ടവര്‍ ബ്രിഡ്ജ് നടന്നു കയറി അകരെ ഉള്ള ലണ്ടന്‍ മേയറുടെ ഓഫീസ്നു മുന്നില്‍ ഇരിപ്പായി. ഇടക്ക് എപ്പഴോ ഒരു വല്യ ബോട്ട് പോകാന്‍ വേണ്ടി ആ പാലം നടുവേ പൊക്കി മാറ്റി. സമയം ആറ് മണി. ലൈറ്റുകള്‍ പയ്യെ തെളിഞ്ഞു വരുന്നു. ചറ പറ ഫോട്ടോ എടുക്കാം എന്ന് കരുതി ക്യാമറ പുറത്തെടുത്ത ഞാന്‍ ഡെസ്പ്പ് ആയി. ബാറ്ററിയുടെ വെടി തീര്‍ന്നു. അടുത്തെങ്ങും ബാറ്ററി വില്കുന്ന ഒരു മുറുക്കാന്‍ കട പോലും ഇല്ല. എനിക്ക് ദേഷ്യവും സങ്കടവും ഒരു പോലെ വന്നു. കലിപ്പ്‌ തീര്‍ക്കാന്‍ തെംസ്‌ നദിയിലേക്ക് ഒരു കല്ലും വലിച്ചെറിഞ്ഞു ഞാന്‍ നിരാശനായി നടന്നു. വെംബ്ലി സ്റ്റേഡിയത്തിന്റെ അടുത്താണ് ഞങ്ങടെ വാസ സ്ഥലം. സാമിന്റെ ചങ്ങാതി സനീഷേട്ടന്റെ വീട്ടില്‍.

മൂപ്പരുടെ കൂടെ ഒരു ദിവസം തങ്ങി പിറ്റേ ദിവസം രാവിലെ അടുത്ത കറക്കത്തിനു ഇറങ്ങി. ആദ്യം പോയത് ഓക്സ്ഫോര്‍ഡ്‌ സര്‍ക്കസ് എന്നാ ഷോപ്പിംഗ്‌ തെരുവിലേക്ക്. ലണ്ടന്ടെ ഏറ്റവും വലുതും തിരക്കേറിയതും ആയ ഷോപ്പിംഗ്‌ വീഥി. ജന സാഗരം ഒഴുകുകയാണ്. ഞങ്ങളെ പോലെയോ അല്ലെങ്കില്‍ സന്തോഷ്‌ കുളങ്ങരയെ പോലെയോ 'സഞ്ചാരികള്‍' ആണ് ഭൂരി ഭാഗവും.
ഇനി ഗ്രീന്‍ വിച്ച് സന്ദര്‍ശിക്കാം എന്ന് കരുതി അടുത്തുള്ള ട്യൂബ് സ്റ്റേഷനില്‍ എത്തി. ട്യൂബ് അഥവാ അണ്ടര്‍ ഗ്രൌണ്ട് റെയില്‍വേ . ലണ്ടന്ടെ മറ്റൊരു അദ്ഭുദം ലണ്ടന്‍ നഗരത്തില്‍ മാത്രം 400 കിലോമീറ്റര്‍ തലങ്ങും വിലങ്ങും നഗരത്തിന്റെ അടിയിലൂടെ ആരും കാണാതെ പായുന്ന ട്രെയിനുകള്‍. ആറ് നിലകള്‍, പതിനൊന്നു ലൈനുകള്‍, 250 ഓളം സ്റ്റേഷന്‍, ഓരോന്നും പല നിലകളില്‍ ആയി പല വഴിക്ക്‌. ലണ്ടന്ടെ മുക്കിലും മൂലയിലും വരെ ഒരു ട്യൂബ് സ്റ്റേഷന്‍ കാണാം. ലണ്ടന്ടെ തെക്കേ അറ്റം മുതല്‍ വടക്കേ അറ്റം വരെ പോകാന്‍ പരമാവധി ഒരു മണികൂര്‍ മാത്രം. രണ്ടു ട്യൂബ് തമ്മില്‍ രണ്ടു മിനിറ്റ് വ്യത്യാസമേ ഉള്ളു. ട്യൂബ് മിസ്സ്‌ ആയി എന്ന് ആരും ഇന്നു വരെ ഒരിക്കലും പരാതി പറഞ്ഞു കാണില്ല. ഓരോ ലൈനും എങ്ങോട്ടേക്ക് പോകുന്നു എന്ന് എല്ലാ സ്റ്റേഷനിലും, ടുബിലും കൃത്യമായി എഴുതി വച്ചിട്ടുണ്ട്. ഓരോ ലൈന്‍ ഓരോ പേരിലും ഓരോ നിറങ്ങളിലും കൃത്യമായി മാപ്പുകളില്‍ വ്യക്തമായി രേഖപ്പെടുത്തി ഇരിക്കുന്നു.

എന്നെ ലണ്ടനില്‍ ഏറ്റവും ആകര്‍ഷിച്ചതും ഈ ട്യൂബ് സംവിധാനം തന്നെയാണ്. ഓക്സ്ഫോര്‍ഡ്‌ സര്‍ക്കസ് സ്റ്റേഷനില്‍ നിന്ന് രണ്ടാം നിലയില്‍ ഉള്ള പിക്കടലി ലൈന്‍ ട്യൂബ് വഴി കാനോന്‍ സ്ട്രീറ്റ് എന്ന സ്റ്റേഷനില്‍ ഇറങ്ങി. അവിടുന്ന് അഞ്ചാം നിലയില്‍ ഉള്ള വാട്ടര്‍ ലൂ എന്ന ലൈന്‍ പിടിച്ചു ഗ്രീന്‍ വിചിലേക്ക്. അര മണികൂര്‍ കൊണ്ട് ഗ്രീന്‍ വിച്ച് മേരിടിയന്‍ ഒബ്സേര്‍വറ്റൊരി യുടെ മുന്നില്‍.അവിടെ നിന്ന് അഞ്ചാറ് ട്യൂബ് മാറി കയറി വെസ്റ്റ് മിനിസ്റ്റെര്‍ അബ്ബെ എന്ന പള്ളിയുടെ മുന്നില്‍. സമയം അഞ്ചു മണി.
ആറ് മണിക്കാണ് ഞങ്ങടെ റിട്ടേണ്‍ ബസ്‌. ലണ്ടന്ടെ പകുതി പോലും ഇതു വരെ കണ്ടു കഴിഞ്ഞില്ല. ലോര്‍ഡ്സ് , വിംബിള്‍ഡെന്‍, ചെല്സിയ്ടെ സ്ടംഫോര്‍ഡ് ബ്രിഡ്ജ് , അര്‍സെനല്‍ ക്ലബ്ബിന്റെ എമിരേറ്റ്സ് സ്റ്റേഡിയം, ഇവ ഒന്നും കണ്ടേ ഇല്ല. ആഹ എന്ന് പറഞ്ഞ എങ്ങനാ...അടുത്ത വരവിനും എന്തെകിലും കാണാന്‍ ബാക്കി വയ്ക്കണ്ടേ എന്നും ആലോചിച്ചു ആറ് മണിക്ക്‌ മുന്‍പ് വിക്ടോറിയ സ്റ്റേഷനില്‍ എത്തി. വണ്ടി വിടാറായപ്പോള്‍ ആണ് ഏറ്റവും ഞെട്ടിക്കുന്ന കാഴ്ച കണ്ടത്. ഞങ്ങടെ ഒരു ക്ലാസ്സ്മെറ്റ്‌ ഒരു പാകിസ്താനി, അവന്‌ ഒരു മദാമ്മയെയം കൂടി ഞങ്ങടെ അതെ ബസ്സിലേക്ക് കയറുന്നു. ഇത്ര പെട്ടെന്ന് അവന്‍ ഈ സെറ്റ് അപ്പ്‌ ഒക്കെ എങ്ങനെ ഒപ്പിക്കുന്നു വാ.....അവന്റെ ചുറ്റികളി ഞങ്ങള്‍ കണ്ടു പിടിച്ചിട്ടും ഒരു ലജ്ജയും ഇല്ലാതെ അവന്റെ ഗേള്‍ ഫ്രെണ്ടിനേം കെട്ടി പിടിച്ചു ഞങ്ങടെ മുന്നിലെ സീറ്റില്‍ തന്നെ ആശാന്‍ ഇരുന്നു. ബസ്‌ സ്റ്റാന്റ് വിട്ടു.സൈന്റ്റ്‌ ജോണ്‍സ്‌ വുഡ് എന്ന സ്ഥലത്ത് കൂടെ ലോര്‍ഡ്സ് ക്രിക്കറ്റ്‌ സ്റ്റേഡിയം വലം വച്ച് പതിയെ നീങ്ങുന്നു. ലോര്‍ഡ്സില്‍ പണ്ട് ഗാംഗുലി ഷര്‍ട്ട്‌ ഊരി വീശിയ കളിയേക്കാള്‍ എന്റെ മുന്നിലെ സീറ്റില്‍ നടക്കുന്ന കളികളെ കുറിച്ചരുന്നു മനസ്സിലെ ചിന്ത മുഴുവന്‍.

***************************************************************************************************************************************
കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

26 comments:

വിഷ്ണു | Vishnu said...

18-19 ഫെബ്രുവരി 2009ല്‍ നടത്തിയ ലണ്ടന്‍ യാത്രയിലെ വിശേഷങ്ങള്‍

ധനേഷ് said...

കൊള്ളാം..
നിനക്ക് യാത്രാവിവരണത്തില്‍ നല്ല ഭാവിയുണ്ടെന്ന് ഞാന്‍ ഇതാ ആവര്‍ത്തിക്കുന്നു... :-)

ഇനി അടുത്ത യാത്രകള്‍ ഒക്കെ ഓരോന്നയി പോരട്ടേ....

ഒറ്റയാന്‍ | Loner said...

ഈ ട്രാവലോഗ് ശരിക്കും തകര്‍ത്തു.
നിന്റെ നമ്പരുകള്‍ കൂടുതല്‍ മെച്ചപ്പെട്ടു വരുന്നു.
ചേഞ്ച്‌ കഴിഞ്ഞു മൂലയില്‍ ബീഡി വലിച്ചോണ്ട് നില്‍ക്കുന്ന ഗാര്‍ഡുമാരെ ശരിക്കും മനസ്സില്‍ കണ്ടു ചിരിച്ചു.
ഇത്തിരി കൂടി വിവരണങ്ങള്‍ ആവാമായിരുന്നില്ലേ എന്നൊരു സംശയം ഇല്ലാതില്ല.
മുന്നിലെ സീറ്റില്‍ നടന്ന കളികള്‍ അടുത്ത ലക്കത്തില്‍ ആവാം.

anupama said...

enjoy your stay in london and concentrate in your studies.
good effort!happy blogging.
sasneham,
anu

നിരക്ഷരൻ said...

ചേഞ്ച് ഓഫ് ഗാര്‍ഡ് കാണേണ്ട സംഭവം തന്നെയാണ്. അടുത്ത പ്രാവശ്യം മിസ്സാക്കരുത്. കൊച്ചുത്രേസ്യ ഡേപ്പ്യൂട്ടേഷനില്‍ ഇംഗ്ലണ്ടില്‍ വന്നിട്ടുണ്ട്. ഒന്നുരണ്ട് പോസ്റ്റുകളും ഇറക്കികഴിഞ്ഞു. ഇക്കണക്കിന് പോയാല്‍ ത്രേസ്യാക്കൊച്ച് വിഷ്ണുവിന് ശിഷ്യപ്പെടും.

പാക്കിസ്ഥാനി കഥകള്‍ക്കായി കാത്തിരിക്കുന്നു :) :)

നിരക്ഷരൻ said...

വിഷ്ണുവിന്റെ ഈ ബ്ലോഗിന്റെ ലിങ്ക് ഞാന്‍ എന്റെ യാത്രാവിവരണ ബ്ലോഗില്‍ കൊടുക്കുന്നതില്‍ വിരോധം ഇല്ലെന്ന് കരുതുന്നു.

പി.സി. പ്രദീപ്‌ said...

വിഷ്ണു, യാത്രാവിവരണം നന്നായിട്ടുണ്ട്.

Derick Thomas said...

>>അവിടെ നിന്നെ വണ്ടി വിട്ടത് ട്രഫല്ഗര്‍ സ്ക്വയറിലെക്കാണ്. >>സെന്‍ട്രല്‍ ലണ്ടന്റെ ഏറ്റവും ഹൃദയഭാഗത്തുള്ള സ്ഥലം. അഥവാ >>ലണ്ടന്‍ ജങ്ക്ഷന്‍

അപ്പോള്‍ മോഹന്‍ലാല്‍ പറഞ്ഞത് ശരിയാണല്ലേ, ഞുന്ച്റേന്‍ ഇല്ലാത്ത സ്ഥലം ഇല്ല അല്ലെ!
കൊല്ലം നിന്റെ വിവരണം. ഈ പോസ്റ്റ്‌ എല്ലാം കൂടി ഒരു പുസ്തകം ആക്കി നമുക്ക് വില്‍ക്കാം.

Ashly said...

Great post.....keep writing.

Anonymous said...

gollamada gollam.... onnu poya pole thonnunnu... tube rail kananamenn thonnuntu

pinne... ignaneyokke nedanna mathiyo? ninakkum front seatil irikkante?

കല്യാണിക്കുട്ടി said...

gr8...post................nalla yaathra vivaranam...............

ഹന്‍ല്ലലത്ത് Hanllalath said...

നല്ല വിവരങ്ങള്‍...
നന്ദി...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നല്ല രസികന്‍ വിവരണം, പിന്നെ ചിത്രങ്ങളും ഉഷാര്‍

വിഷ്ണു | Vishnu said...

ധനേഷേ, നീയാണ് എന്റെ പ്രചോദനം

ഒറ്റയാന്‍, നന്ദി ..മുന്‍സീറ്റിലെ പയ്യന്റെ കഥകളെ പറ്റി പറയാന്‍ ഉണ്ടെകില്‍ ഒരുപാടുണ്ട്..

അനുപമ, നന്ദി..ഞാന്‍ നന്നായി പടിക്കുണ്ട് കേട്ടോ

നിരക്ഷരന്‍, ചേട്ടന്റെ പ്രോതസഹനം കൂടുതല്‍ എഴുതാന്‍ എന്നെ പ്രോത്സതിപിക്കുന്നു. ഒരായിരം നന്ദിയും കടപ്പാടും

പ്രദീപേട്ടാ, നന്ദി ...ചേട്ടന്റെ മാക്രോ ഫോട്ടോഗ്രാഫി അസ്സലായി

ഡരിക്, പുസ്തകം വേണോ, എന്റെ റേഞ്ച് വിട്ട കളിയാണ് അതൊക്കെ.

Ashly,hAnLLaLaTh, കല്യാണികുട്ടി , പ്രോത്സഹാങ്ങള്‍ക്ക് വളരെ നന്ദി

എതെര്‍, ഫ്രന്റ്‌ സീറ്റില്‍ ഇരിക്കാന്‍ ആരെങ്കിലും കമ്പനി തരണ്ടേ, ഉണ്ടെകില്‍ ഞാന്‍ എന്നെ റെഡി

പ്രിയ ചേച്ചി, ഇതു വഴി വന്നു ആശംസകള്‍ നേര്‍ന്നതിന് ഒരുപാട് നന്ദി

Jane Joseph , New Jersey, USA said...

ആദ്യമായാണു ഈ വഴി....യാത്രാവിവരണം കലക്കി...

H said...

വിഷ്നു‌... വളരെ നന്നായിട്ടുണ്ട്... ഇങ്ങനെ പരിചയപ്പെടുവാന്‍ സാധിച്ചതില്‍ സന്തോഷം.. നമ്മള്‍ ഒരേ വഞ്ചിയിലെ യാത്രക്കാരാണ് ...!! ഞാനും MBA ചെയ്യുന്നു ... നോര്‍ത്താം‌പ്റ്റണ്‍ യുനിവേരസിടിയില്‍.... പാര്‍ട്ട്‌ ടൈമും, പട്ടിണിയും, പരിവട്ടവുമായി കഴിഞ്ഞു പോകുന്നു ... !!

Irshad said...

ധനു പറഞതാണു ശരി. യാത്രാവിവരണത്തില്‍ നീ നന്നായ് ശോഭിക്കും. (ബാക്കിയുള്ളതിലും അത്ര മോശമൊന്നുമല്ല). ഒരു പൊറ്റക്കാട് ആയില്ലെങ്കിലും ഒരു ‘വി(വിഷ്ണു).കെ(കോട്ടയം).കുറ്റിക്കാട്‘ ആയിമാറിയേക്കും.

നല്ല ഒഴുക്കുള്ള വിവരണം. പി.ഡി.എഫ് വായിച്ചിട്ടു രണ്ട് ഫോട്ടോകൂടി ചാമ്പാന്‍ പറയാന്‍ വന്നപ്പോഴേക്കും അതുമെത്തി. ഇപ്പോള്‍ കിടിലമായിട്ടുണ്ട്. ആശംസകള്‍.

ജോബിന്‍ said...

കൊച്ചൂ നീ വീണ്ടും തകര്‍ത്തു കളഞ്ഞിരിക്കുന്നു...കുഡോസ്‌ കുഡോസ്‌...
ഞങ്ങളും നിന്റെ ഒപ്പം ലണ്ടന്‍ കണ്ടത് പോലെ തന്നെ .. കൊള്ളാം..
അടുത്ത യാത്രയുടെ വിവരണങ്ങളും ഉടനെ തന്നെ പ്രതീക്ഷിക്കുന്നു...

ചേച്ചിപ്പെണ്ണ്‍ said...

ithanalle kochu(thressya) kashtappennu wonder adicha
Londen Eye...

Thems (spelling ithano entho) nadiye ente anweshanam parayuka....

clue is there

ശ്രീ said...

കൊള്ളാം കേട്ടോ

Unknown said...

ഞാന്‍ എത്താന്‍ വയ്കി പോയീ യാത്ര വിവരണത്തിന്റെ പോസ്റ്റ്‌ സ്ഥിരമായി ഇടുന്നു വെങ്കില്‍ ടെമ്പ്ലേറ്റ് വീതി കൂടിയത് ഉപയോഗിക്കൂ ആകര്‍ഷകമായിരിക്കും ആത്മാര്‍ത്ഥമായ ആശംസകള്‍
സജി

Shinoj said...

കൊള്ളാം കേട്ടോ ! വിവരണം അടിപൊളി ആണ്. വളെരെ നല്ല ഫ്ലോ.. ഇഷ്ടപ്പെട്ടു.

my trip was also almost similar.. and when i read thru it, I could imaine every moment of my trip, .. that says u r very successful. Thanks alot Vishnu for this post..

വിഷ്ണു | Vishnu said...

jane ആദ്യമായി ഈ വഴി വന്നു പ്രോത്സഹിപ്പിചതിനു നന്ദി
ഹരി നോര്‍ത്താം‌പ്റ്റണ്‍ എന്റെ വളരെ അടുത്ത സ്ഥലമാണ്‌ ..പട്ടിണിക്ക് ഞാനും കമ്പനി തരാം
പഥികന്‍ നീയാണ് എന്‍റെ ബലം.....നന്ദി
ജോബിനെ നിന്നെ ഞാന്‍ ഇവിടെ മിസ്സ്‌ ചെയ്യുന്നു
chechipennu ക്ലൂ എനിക്ക് കിട്ടി ..താങ്ക്സ്
സജിയെട്ടാ ടെമ്പ്ലേറ്റ് വീതി ഞാന്‍ കൂട്ടി....കളര്‍ സെട്ടിങ്ങും ചേഞ്ച്‌ ചെയ്തു...ഇപ്പോള്‍ കൂടുതല്‍ വൃത്തി ആയതു പോലെ.....വളരെ അധികം നന്ദി
ശ്രീ, crazymind നന്ദി....

ഗൗരിനാഥന്‍ said...

മിസിംങ്ങ് ലണ്ടന്‍, പാര്‍ലിമെന്റും തേംസ് നദിയും കൂടി എതിര്‍ വശത്ത് നിന്നുള്ള ഒരു ഫോട്ടോ കൂടി വേണമായ്യിരുന്നൂ.

വിഷ്ണു | Vishnu said...

ഗൗരിനാഥന്‍ നന്ദി....അങ്ങനെ ഒരു ഫോട്ടോ ഉണ്ടായിരുന്നു....പക്ഷെ അതില്‍ എന്‍റെ മുഖവും പതിഞ്ഞത് കൊണ്ട് നാട്ടുകാരെ കാണിച്ചില്ല ;-)

ചേര്‍ത്തലക്കാരന്‍ said...

അവിടെ നിന്ന് വായി നോക്കി നടന്നു നടന്നു ഞങ്ങള്‍ തേംസ്‌ നദി കരയില്‍ എത്തി. മറുകരയില്‍ ലണ്ടന്‍ ഐ എന്ന ജയന്റ്റ് വീല്‍ ഞങളെ നോക്കി ചിരിക്കുന്നു. പാലം കടന്നു അക്കരെ എത്തിയ ഞങ്ങള്‍ ആരും പക്ഷെ അതില്‍ കയറാന്‍ മിനകെട്ടില്ല. തേംസ്‌ നദിക്കു നമ്മുടെ പെരിയാറിന്റെ അത്രേം വീതിയെ ഉള്ളു. പക്ഷെ ഒഴുകുനത് ആലുവായില്‍ അല്ല, ലണ്ടന്ടെ ഹൃദയഭാഗത്ത് കൂടിയാണ് അതാണ് ഇത്രേം പ്രശസ്തിക്ക് കാരണം.






thakarthu anna...... waitting for more......

Related Posts with Thumbnails