"ചെയ്ഞ്ച്" 2008-ല്‍ ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ട വാക്ക് .
ബാരക്ക് ഹുസൈന്‍ ഒബാമ എന്ന ആഫ്രോ അമേരിക്കന്‍ വംശജന്‍ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മുഖ്യ പ്രചരണമായി ഉപയോഗിച്ച ആ ഒരു ചെയ്ഞ്ച്നു വേണ്ടി ഞാനും ഉണ്ടായിരുന്ന 'കൂലിപ്പണി' കളഞ്ഞു ഇംഗ്ലണ്ടിലേക്ക് പറക്കാന്‍ തീരുമാനിച്ചു . ഒബാമ പ്രസിഡന്റ് ആയതിന്റെ പിറ്റേ ദിവസം തന്നെ ആയിരുന്നു എന്റെ യാത്ര എന്നത് 'നിയോഗം' എന്ന് വേണമെന്കില്‍ ജാഡക്ക് പറയാം.
പണ്ടു ദാസനും വിജയനും എത്താന്‍ മോഹിച്ച ദുബായ് , അങ്ങോട്ടേക്കാണ് ആദ്യ പറക്കല്‍ . സ്വതവേ വാക്കുകള്‍ ഉപയോഗിക്കാന്‍ പിശുക്കുള്ള ഞാന്‍ ഒരു ചെയ്ഞ്ചിന് വേണ്ടി ഒരുപാടു സംസാരിക്കാം എന്ന് ഉറപ്പിച്ചാണ് എമിറേറ്റ്സ് വിമാനത്തില്‍ കയറിയത് . പക്ഷെ അടുത്തിരുന്ന മല്ലു ചേട്ടന്‍ നമ്മളെ മൈന്‍ഡ് ചെയ്യാന്‍ കൂട്ടാക്കിയില്ല . പക്ഷെ അതിസുന്ദരികള്‍ ആയ അറബ് എയര്‍ ഹോസ്റ്റസുമാര്‍ തലങ്ങും വിലങ്ങും നടന്നു കൊണ്ടിരുനതിനാല്‍ 4 മണികൂര്‍ പോയതറിഞ്ഞില്ല . ഇനി മൂന്നര മണികൂര്‍ ട്രാന്‍സിറ്റ് ആണ് . പക്ഷെ ദുബായ് ഡ്യൂട്ടി ഫ്രീ എന്ന ഷോപ്പിങ്ങ് വിസ്മയം കണ്ടുതീര്‍ക്കാന്‍ ആ മൂന്നര മണിക്കൂര്‍ മതിയാകില്ലായിരുന്നു . ദുബായില്‍ നിന്നും ബിര്‍മിങ്ങാം യാത്രയിലെങ്കിലും നല്ല ഒരു കമ്പനി പ്രതീക്ഷിച്ച ഞാന്‍ ദുഖിതനായി . അടുത്തുള്ള സീറ്റില്‍ ഒരു പാകിസ്ഥാനി പോലും വന്നിരുനില്ല. അങ്ങനെ പകുതി കാലിയായ വിമാനത്തില്‍ മുനിലുള്ള സ്ക്രീനില്‍ ഒരു ഹിന്ദി പടം കണ്ടു കൊണ്ടു ഞാന്‍ ഉറങ്ങി പോയി. രണ്ടു മണിക്കൂറിന് ശേഷം ഉണര്‍ന്ന ഞാന്‍ പക്ഷെ ഇന്‍ഫര്‍മേഷന്‍ മോണിറ്റര്‍ കണ്ടു ഡെസ്പ് ആയി ."ടൈം ടു ബിര്‍മിങ്ങാം 3:00". വിമാനം യൂറോപ്പില്‍ എത്തി. വിയന്നക്കും ബെര്‍ലിനും ഇടയിലൂടെ പറന്നു കൊണ്ടിരിക്കുന്നു . ഇപ്പോള്‍ തന്നെ ബോര്‍ അടിച്ച് പണ്ടാരടങ്ങി, ഇനിയുള്ള മൂന്ന് മണിക്കൂര്‍ എന്ത് ചെയ്യും?? അങ്ങനെയാണ് സ്വന്തമായി ഒരു ബ്ലോഗ് തുടങ്ങിയാലോ എന്ന ആശയം മനസ്സില്‍ ഉദിച്ചത്. നമ്മുടെ ചങ്ങാതിമാരായ ധനേഷിനേം മച്ചു എന്ന ഇര്‍ഷാദിനേം മനസ്സില്‍ ഓര്‍ത്ത് (ധ്യാനിച്ചൊന്നും ഇല്ല കേട്ടോ....). അടുത്തുള്ള സീറ്റില്‍ ഇരുന്ന മാഗസിനില്‍ എന്തൊക്കെയോ കുത്തിക്കുറിച്ചു.
ഏഴര മണിക്കൂര്‍ പറക്കലിനുശേഷം ബിര്‍മിങ്ങാമില്‍ ഇറങ്ങി. അവിടെ വെയ്റ്റ് ചെയ്തു നിന്ന കസിനോടൊപ്പം ഒരു ലോക്കല്‍ ട്രെയിനില്‍ കയറി അവന്‍ താമസിക്കുന്ന സ്ഥലത്തെ സ്റ്റേഷനിലേക്ക്.
അവിടുന്ന് നടന്ന് അവന്റെ റൂമിലേക്ക്... വിശന്നിട്ടുവയ്യ...അടുത്തുള്ള ഒരു മക്ഡൊണാള്‍ഡ്സില്‍ കയറി. ഒരു ബര്‍ഗറും ഒരു പെപ്സിയും. മൂന്നര പൌണ്ട്. (ഏന്റമ്മേ!! 250 രൂഫാ, നാട്ടിലാണെങ്കില്‍ 2 ദിവസം കഴിക്കാന്‍ ഉള്ള വക). സീറോ ഡിഗ്രിയിലും ഞാന്‍ വിയര്‍ത്തു പോയി. പക്ഷേ അവിടെ നിന്നും പുറത്തിറങ്ങി കണ്ട കാഴ്ച അതിമനോഹരമായിരുന്നു. യൂക്കാലിപ്റ്റ്സ് മരത്തിനിടയില്‍ ഒന്നുമല്ല, നടുറോഡില്‍ രണ്ട് യുവ മിഥുനങ്ങള്‍ ഫ്രഞ്ച് കിസ്സ് അടിക്കുന്നു. ആഹാ എന്തൊരു ചെയ്ഞ്ചുള്ള കാഴ്ച.
റൂമില്‍ എത്തിയ ഞാന്‍ ഒരു jet-lagനു ശേഷം ഉറക്കമുണര്‍ന്ന് ആദ്യം ചെയ്തത്, തലേദിവസം മാഗസിനില്‍ കുറിച്ചിട്ടതും, റോഡില്‍ ആദ്യം കണ്ട കാഴ്ചകളും ഗൂഗിളിന്റെ സഹായത്തോടെ, മലയാളത്തില്‍ ആക്കി ബ്ലോഗ് ആക്കുക എന്നുള്ളതായിരുന്നു. ലോകം ചുറ്റാന്‍ ഇറങ്ങിയ ഞാന്‍ ബ്ലോഗിനുപേരു തപ്പി അധികം സമയം കളയേണ്ടി വന്നില്ല.
ഇതൊരു വന്‍ വിജയം ആകും എന്ന പ്രതീക്ഷ ഒന്നും ഇല്ല, എങ്കിലും നാടു ചുറ്റാന്‍ ഇറങ്ങിയവന്റെ അനുഭവങ്ങള്‍ നാലുപേരെ അറിയിക്കാന്‍ ഒരു മാര്‍ഗം. എല്ലാവരുടെയും സഹകരണവും കമന്റുകളും പ്രതീക്ഷിക്കുന്നു.
14 comments:
amme... nee puli aayirunnalle.. enikkum ponam uk........
"യൂക്കാലിപ്റ്റ്സ് മരത്തിനിടയില്‍ ഒന്നുമല്ല, നടുറോഡില്‍ രണ്ട് യുവ മിഥുനങ്ങള്‍ ഫ്രഞ്ച് കിസ്സ് അടിക്കുന്നു. ആഹാ എന്തൊരു ചെയ്ഞ്ചുള്ള കാഴ്ച...."
കൊള്ളാം, നല്ല കണി. അവിടെ കാഴ്ചകളും കണ്ട് നടന്നിട്ടു, പോയ കാര്യം മറന്നു പോകല്ലേ? ഫ്രഞ്ച് കിസ്സിന്റെ പടം നീ എടുത്തിട്ടുണ്ടാവുമെന്നു എനിക്കു ഉറപ്പാണ്. അതോ വീഡിയോ ആണോ എടുത്തതു? എന്തായാലും അതുംകൂടി നമ്മുടെ ഗ്രൂപ്പിലേക്കു ചാമ്പിക്കോ.
പിന്നെ നിന്റെ ഈ ‘കൊച്ചു‘ സംരംഭത്തിനു എന്റെ എല്ലാവിധ ആശംസകളും നേരുന്നു.
അങ്ങനെ ഒരാള്‍ കൂടി ബ്ലോഗില്‍ വീണു.
ശ്ശെ.. ഇതില്‍ ഫസ്റ്റ് കമന്റ് എഴുതാന്‍ പറ്റിയില്ലല്ലോ..
വിനുവും മച്ചുവും ഓവര്‍ടേയ്ക് ചെയ്തു..
അപ്പോള്‍ എന്റെ വകയും ആശംസകള്‍...
ഇനിയും പോരട്ടേ പുതിയ ‘കാണാ‘ക്കാഴ്ചകള്‍..
Kure kazhiyumpo neeyum road sidil ninnu kiss adikkumo?
അമ്പമ്പടാ കൊച്ചുമനുഷ്യാ.....
അപ്പൊ ഇനി കാലതാമസമൊന്നും ഇല്ലാതെ അടുത്തതു പോരട്ടെ.
Starting kollam!!
keep going :-)
എല്ലാ കമന്റുകള്‍ക്കും നന്ദി !!
തുടര്‍ന്നും എല്ലാവരുടെയും സഹകരണവും ഉപദേശങ്ങളും പ്രതീക്ഷിച്ചു കൊള്ളുന്നു!!
ഇതങ്ങനെ പത്തും നൂറും ആയിരവും ഒക്കെ തികക്കട്ടെ.
നന്നായിട്ടുണ്ട് മോനേ കൊച്ചൂ.
ഭാവുകങ്ങള്‍ നേരുന്നു.... ഫോട്ടോഗ്രാഫിയില്‍ ശ്ശി കമ്പമുണ്ടന്നല്ലേ പറഞ്ഞേ... മ്മടെ കണി പകര്‍ത്തിയായിരുന്നോ?
ഇതൊരു വന്‍ വിജയം ആകട്ടെ (ആകും) എന്നാശംസിക്കുന്നു.
ചിയേഴ്‌സ്
ഇതൊരു Super വന്‍ വിജയം ആകട്ടെ !!!
ഒറ്റയാന്‍ നന്ദി
ചെലക്കാണ്ട് പോടാ, തീര്‍ച്ചയായും കണി പകര്‍ത്തിയത് തന്നെ...ആശംസകള്‍ക്ക് നന്ദി ,
നീരുവേട്ടന്‍ വളരെ നന്ദി ആന്‍ഡ് ഡബിള്‍ ചിയേഴ്‌സ് ,
Ashly സൂപ്പര്‍ നന്ദി ...
ഇതു വഴി കടന്നു പോയി അഭിപ്രായങ്ങളും നിര്‍ദേശങ്ങളും നല്‍കിയ എല്ലാവര്‍ക്കും ഒരുപാട് നന്ദി നന്ദി നന്ദി ....
കിടിലന്‍ ആയിട്ടുണ്ട് കേട്ടോ !!
joji: താങ്ക്സ്
Post a Comment