പഠനം കാര്യമായി തുടങ്ങി, സസ്സ്ടിനബിളിറ്റി ആന്‍ഡ് എന്വിരോന്മെന്ടല്‍ മാനേജ്മെന്റ്.അതാണ് ആദ്യ വിഷയം. ഓക്സ്ഫോര്‍ഡ് ഡിക്ഷനറി കയ്യില്‍ ഉള്ളത് കൊണ്ടു വിഷയത്തിന്‍റെ അര്‍ഥം നോക്കി അധികം അലയണ്ടിവന്നില്ല . ഒരു വിഷയം പഠിക്കാന്‍ നാല് ആഴ്ച ആണ് സമയം. രണ്ടാഴ്ച ക്ലാസ്സ്, പിന്നെ രണ്ടാഴ്ച അസ്സൈന്മെന്റ്.അതാണ് സെറ്റപ്പ്. ഒരു സമയം ഒരു വിഷയം പഠിച്ചാല്‍ മതി അത്രേം ആശ്വാസം. കണ്ടാല്‍ വിവിയന്‍ റിച്ചാര്‍ഡ്സിനെ പോലെയോ, ഫ്രാങ്ക് ലംപര്‍ദിനെ പോലെയോ ആഷ്ലി ജൂടിനെ പോലെയോ ഇരിക്കുന്ന കറമ്പന്‍ മാരും(നീഗ്രോ എന്ന് പറഞ്ഞാല്‍ ഇവിടെ റാസിസം ആണ്), സായിപ്പന്മാരും, മദാമമാരും ആണ് എന്‍റെ ക്ലാസ്സ് മേറ്റ്സ്, കൂടെ കുറച്ച് നമ്മുടെ നാട്ടുകാരും. എല്ലാരും കിടിലം ടീംസ് ആണെന്ന് അവരുടെ പ്രൊഫൈല്‍ കണ്ടപ്പോള്‍ മനസ്സിലാകും. അതുകൊണ്ട് സെമിനാര്‍ എടുത്തപ്പോള്‍ ഞാനും ജാഡ അല്പം കൂടി. കാരണം അവരും അറിയണ്ടേ നമ്മളും മോഡേണ്‍ ആണെന്ന്!! മാഷിന്‍റെ കാര്യമാണേല്‍ പറയുകയേ വേണ്ട. അതെന്നാ മാഷില്ലേ എന്ന് ചോദിക്കരുത്. മാഷുണ്ട്... ഒരു ആജാനബാഹു. ഈ ലോകത്തിലെ സകല കാര്യങ്ങളും അരച്ച് കലക്കി കുടിച്ചു ഏമ്പക്കം വിട്ടു വന്ന ഒരു മനുഷ്യന്‍. പ്ലാച്ചിമട കൊക്ക കോളാ എന്നൊക്കെ അങ്ങോട്ട് തള്ളിയപ്പോള്‍, മയിലമ്മ കുടുംബശ്രീ എന്നൊക്കെ എങ്ങോട്ട് തട്ടി വിട്ട ഒരു ബുദ്ധി ജീവി.അങ്ങനെ ഒരു മാഷിന്‍റെ രണ്ടാഴ്ചത്തെ ക്ലാസ്സ് എങ്ങനെ ബോറടിക്കനാണ്.
"രണ്ടാഴ്ചത്തെ ക്ലാസ്സ് കഴിഞ്ഞു . ഇനി അസ്സൈന്മെന്റ്. അതിനാണ് ബാക്കി രണ്ടാഴ്ച. പണ്ടു എന്ജിനീരിങ്ങിനു രണ്ടു മണിക്കൂര്‍ കൊണ്ട് അസ്സൈന്മെന്റ് എഴുതിയിരുന്ന നമുക്കാ രണ്ടാഴ്ച. ഹും!!! പക്ഷെ സംഗതി സീരിയസ് ആണ് കേട്ടോ. പരീക്ഷ ഇല്ലാത്തത് കൊണ്ടു അസ്സൈന്മേന്റിനാണ് മാര്‍ക്ക് മുഴുവന്‍. എവിടെ നിന്നെന്കിലും അടിച്ച് മാറ്റം എന്ന് വച്ചാല്‍ സമ്മതിക്കില്ല. Plagiarism ( ആനു മാലികിന്റെ ഭാഷയില്‍ പറഞ്ഞാല്‍ മറ്റൊരാളുടെ വര്‍ക്ക് അടിച്ച് മാറ്റുക) എന്നത് ഇവിടെ വല്യ കുറ്റമാണ്. അത് കൊണ്ടു സ്വയം റിസര്‍ച്ച് ചെയ്തു കണ്ടു പിടിച്ചു കൊടുക്കണം. എങ്കിലും നമ്മളെ പോലുള്ള പുലികള്‍ക്ക് രണ്ടാഴ്ച സമയം എന്ന് പറയുന്നത് അധികമല്ലേ? അപ്പോള്‍ ഇനിയുള്ള ക്ലാസ്സിലാത്ത ദിവസങ്ങള്‍ എന്ത് ചെയ്യും. ലണ്ടന്‍ എന്ന മഹാനഗരമല്ലേ ഉള്ളത്. നമുക്ക് ഒന്നു കറങ്ങാന്‍ പോലയോ. ഏതോ ഒരു മണ്ടന്‍ വിളിച്ചു പറഞ്ഞു. കേട്ട പാതി കേള്‍കാത്ത പാതി ഞാനും ഏറ്റു പിടിച്ചു. പക്ഷെ ഇമ്മിണി കാശ് ചെലവുള്ള ഏര്‍പ്പാടാണ്. വണ്ടികൂലി തന്നെ ആകും ഒരു 80 പൗണ്ട്. പക്ഷെ നമ്മള്‍ വിടില്ലല്ലോ. 12 പൗണ്ട് കൊണ്ടു പോയി വരാവുന്ന ഒരു ഓഫര്‍ എവിടുന്നോ കണ്ടു പിടിച്ചു. താമസം ഒരുവന്‍ ഓഫര്‍ ചെയ്തു. അവന്‍റെ കസിന്‍ വെംബ്ലീ സ്റ്റേഡിയം ത്തിന്റെ അടുത്ത് ആണ് താമസം പോലും. അങ്ങനെ ആ ചെലവു മാറി കിട്ടി. പക്ഷെ വട്ട ചെലവിനുള്ള കാശ് വേറെ ഒപ്പിക്കണം.അതോര്‍ത്തു വിഷമിച്ചിരിക്കുമ്പോള്‍ ആണ് ഹരീഷേട്ടന്റെ വിളി. ഒരു പാര്‍ട്ട് ടൈം പണി ഉണ്ട്. ഒരു ദിവസത്തെ വെക്കെന്‍സി.ഇന്നു വാലന്റൈന്‍സ് ഡേ ആയതു കൊണ്ടു സ്ഥിരം ജോലിക്കാരനായ സായിപ്പ് എന്ഗെജിട് ആണ് പോലും.പകരമാണ് എനിക്ക് പണി. സിങ്കില്‍ ആന്‍ഡ് ഇമ്പ്രേസ്സിവ് (നോട്ട് ദ പോയിന്‍റ്) ആയ ഞാന്‍ ഫ്രീ ആണല്ലോ. പോരാത്തതിന് എന്ത് പണി ചെയ്യാനും തയ്യാര്‍. "അങ്ങനാണേല്‍ നീ യൂനിഫോം ഇട്ട് റെഡി ആയി ഇരുന്നോ, കറക്റ്റ് സമയത്തു നിന്നെ പിക്ക് ചെയ്യാന്‍ ഡ്രൈവര്‍ വരും" എന്ന് ഹരീഷ് ഭായ്. എനിക്ക് ഡ്രൈവെരോ. കൊള്ളാലോ വീഡിയോണ്‍. വെള്ള ഷര്‍ട്ടും, കറുത്ത പാന്റും, ടൈയും അതാണ് വേഷം. പന്ത്രണ്ടാം ക്ലാസ്സ് കഴിഞ്ഞു ഇനി എന്‍റെ കല്യാണത്തിന് മതി എന്ന് പറഞ്ഞു ഉപേക്ഷിച്ചതാണ് വെള്ള ഷര്‍ട്ട്. അതിന് ഞാന്‍ ഇനി എവിടെ പോകും എന്ന് പറഞ്ഞിരുന്നപോലാണ് ദേവദൂതനെ പോലെ തൂവെള്ള ഷര്‍ട്ടുമായി ശിവരാമന്‍ അവതരിച്ചത്. വെള്ള ഷര്‍ട്ടും കറുത്ത പാന്റും..ആഹ ഇപ്പോള്‍ എന്നെ കണ്ടാല്‍ ഒരു സുവിശേഷ പ്രാസംഗകനെ പോലിരിക്കും. പക്ഷെ കോണകം കെട്ടി കോട്ടും ഇട്ടപ്പോള്‍ കുറച്ചൂടെ ഭേദപ്പെട്ട ഒരു കോലമയി.
പറഞ്ഞ സമയത്തു ഡ്രൈവര്‍ സായിപ്പെത്തി. എന്നെ കൊണ്ടു അങ്ങേരു നേരെ പറന്നത് ഒരു വെയര്‍ ഹൌസ്സിലേക്ക്. അന്വേഷിച്ചപ്പോളാണ് അറിഞ്ഞത് അത് റെനോ കാറിന്‍റെ ചെറിയ ഒരു പ്ലാന്‍റ് ആണ് എന്ന്. അവിടെ പട്രോളിംഗ് ഓഫീസര്‍. അതാണ് എന്‍റെ ജോലി. അത് എന്ത് എന്ന് ചോദിച്ചാല്‍ ഗൂര്ഖപണി, സെക്യുരിറ്റി, വച്ച്മാന്‍ എന്നൊക്കെ പറയില്ലേ. ലത് തന്നെ.എല്ലാ മണിക്കൂറിലും ഒരു നമ്പറില്‍ വിളിച്ച് ഞാന്‍ ഉറങ്ങുവല്ല എന്ന് പറയണം. പിന്നെ എല്ലാ റെനോ കാറുകളും അവിടെ തന്നെ ഉണ്ട് എന്ന് ഉറപ്പു വരുത്തണം.അതിന് പുറത്തിറങ്ങി ഒരു പോസ്റ്റില്‍ ചെന്നു ഐ ഡി കാര്‍ഡ് സ്വൈപ്പ് ചെയ്യണം. അത്രേ ഉള്ളു പണി. തനിച്ചിരിക്കാന്‍ പേടി ഒന്നും ഇല്ലാലോ എന്ന് കുശലം ചോദിച്ചു ഗുഡ് നൈറ്റ് പറഞ്ഞു ദ്യുട്ടിയില്‍ ഉണ്ടായിരുന്ന സായിപ്പ് 'ചേഞ്ച് ഓഫ് ഗാര്‍ഡ്സ്' നടത്തി.മണിക്കൂറില്‍ അഞ്ചു മിനുട്ടിന്റെ പണിയെ ഉള്ളു. ബാക്കി ടൈം ലാപ്ടോപ്പും വൈ ഫയിയും സിനിമ കാഴ്ചയും. പോരാത്തതിന് അതി വിശാലമായ ഒരു അടുക്കളയും. നെസ്കാഫെ, ഓറഞ്ച് ആപ്പിള്‍ മുന്തിരി ബിസ്ക്കറ്റ് എന്ന് വേണ്ട സകല വിഭവങ്ങളും ഉണ്ട് അവിടെ. എന്ത് വേണേല്‍ ഉണ്ടാക്കി വയറു നിറക്കാം. ഒരു സിനിമ ഒക്കെ കണ്ടു ഒന്നു രണ്ടു മണിക്കൂര്‍ തള്ളി നീക്കി.സമയം പന്ത്രണ്ടു മണി ആകുന്നു. ഞാന്‍ പതിവു റൌണ്ട്സിനു ഇറങ്ങി.റെനോ കാറുകള്‍ എന്നെ നോക്കി ചിരിക്കുന്നു. പണ്ടു ഐ ടി കൂലി കാരന്‍ ആരുന്നപ്പോള്‍ ഇതേ റെനോ കാറുകളുടെ എയര്‍ ബാഗ് സിസ്റ്റെതിന്റെ ഒരു മൂല ഡിസൈന്‍ ചെയ്തിരുണ്ട്. അതൊക്കെ സായിപ്പന്മാര്‍ ആ കാറില്‍ വച്ചു പിടിപ്പിചിരികുന്നത് കണ്ടപ്പോള്‍ എനിക്ക് എന്തെന്നില്ലാതെ അഭിമാനം തോന്നി.
ഡ്യുട്ടി കഴിയാന്‍ ഇനിയുമുണ്ട് ഏഴ് മണിക്കൂര്‍. വല്ല ഭൂതമോ പ്രേതമോ വരുവോ വാ?? എനിക്ക് ഇതിന്‍റെ ഒക്കെ വല്ല ആവശ്യവും ഉണ്ടാരുന്നോ? നാട്ടിലെങ്ങാനും ഇരുന്നാല്‍ പോരാരുന്നോ? അങ്ങനെ ഓരോ ചിന്തകള്‍ മനസിലൂടെ കടന്നു പോയി. പക്ഷെ ആ ഒറ്റ രാത്രി കൊണ്ടു കിട്ടുന്ന കാശ് പണ്ട് എന്‍റെ ബോസ്സിന്‍റെ ഒരു ദിവസത്തെ ശമ്പളത്തേക്കാള്‍ കൂടുതലാണ് എന്ന അഹങ്കാരം എന്നെ വീണ്ടും ധൈര്യമുള്ളവനക്കി. ഒരു ആപ്പിളും വായിലിട്ടു അടുത്ത ആഴ്ചത്തെ ലണ്ടന്‍ യാത്രയും സ്വപ്നം കണ്ടു ഞാന്‍ ടോര്‍ച്ചുമായി അടുത്ത റൌണ്ട്സിനു ഇറങ്ങി.
(തുടരും...)
13 comments:
“അതൊരു പട്ടികാടാണ്.വിളിച്ചു കൂവിയാല്‍ പോലും കേള്‍ക്കാന്‍ ഒരു മനുഷ്യന്‍ ഇല്ല. കണ്ടു പരിചയമുള്ളത് എന്ന് പറയാന്‍ മുകളില്‍ ചന്ദിരന്‍ ചേട്ടന്‍ മാത്രം.അങ്ങേരെ നോക്കി ഒരു മൂണ്‍ വോക്ക് ഒക്കെ നടത്തി അറിയാവുന്ന ദൈവങ്ങളെ എല്ലാം വിളിച്ച്....”
കിടിലം... നല്ലഭാഷ...
എങ്കിലും വാലന്റൈന്‍സ് ഡേ മാനത്തുനോക്കി കളഞ്ഞല്ലോ? സാരമില്ല, നിന്റെ വലിയൊരു ആശ സാധിക്കാനല്ലെ? ആശംസകള്‍....
ബാക്കി പോരട്ടേ..വീണ്ടും അടുത്ത റൌണ്ട്സിന് ഇറങ്ങി.. എന്നിട്ട്..
Oru 'apple' vaayilittathu nannayi. Pedichalum 'sound' veliyil varikayillallo.
മാഷേ എഴുത്തിഷ്ടായീട്ടോ. ബാക്കി കൂടി വേഗം പോന്നോട്ടെ. (ലണ്ടനില്‍ സ്വപ്നം കാണാന്‍ ടാക്സ് കൊടുക്കണ്ടാലോ അല്ലേ?)
ഈ പോസ്റ്റും അവിടെ ഇരുന്നോണ്ട് എഴുതിയതാണോ ?
നന്നായിട്ടുണ്ട്...
ഇതും നന്നായിട്ടുണ്ട് കേട്ടാ.
ഡാ കിടിലന്‍ പോസ്റ്റുകള്‍ ... എവിടെ ബാക്കി കുറിപ്പുകള്‍.. ചുമ്മാ എഴുതി വിടെടെ..
കുറെ നാളായിട്ട് പോസ്റ്റുകള്‍ ഇല്ലല്ലോ?
പഥികന്‍, ശ്രീകുട്ടന്‍, തൈകടെന്‍, ബിനോയ് എല്ലാവര്‍ക്കും നന്ദി. അല്‍പം തിരക്കായി പോയി അതാണ് രണ്ടാം ഭാഗം ഇറക്കാന്‍ ഇത്രയും വൈകിയത്. അതും നിങ്ങള്‍ക്ക് ഇഷ്ടമാകും എന്ന് കരുതുന്നു.
@ ഡെറിക്ക് , അതെ ഈ പോസ്റ്റും അവിടെ തന്നെ ഇരുന്നു എഴുതിയതാണ്.
ഒറ്റയാന്‍, ജോബിന്‍ പ്രോത്സാഹനത്തിനു വളരെ നന്ദി. തുടര്‍ന്നും സഹകരണം പ്രതീക്ഷിച്ചു കൊള്ളുന്നു
ഹ ഹ. കിടുക്കന്‍ പോസ്റ്റ്.
കൊച്ചുത്രേസ്യയുടെ നര്‍മ്മത്തില്‍ പൊതിഞ്ഞ യാത്രാവിവരണത്തിനും, വിശാലമനസ്ക്കന്റെ, വരികളില്‍ ഒരു ഹ്യൂമര്‍ എന്ന നിലവാരത്തിനേം കിടപിടിക്കാന്‍ പോന്ന ശൈലി എന്ന് ഞാന്‍ പറയും.
പോരട്ടെ ബാക്കി കഥകള്‍ കൂടെ. ഒറ്റ ദിവസം കൊണ്ട് ഇമ്മാതിരി പൌണ്ട് ഉണ്ടാക്കാന്‍ പറ്റിയ ജ്വാലി വല്ലതും ഒത്തുവന്നാല്‍ ഞമ്മളേം അറിയിക്കണേ. പീറ്റര്‍ബരോ, pe36en.ഏത് ഗോഡൌണിന് കാവല്‍ കിടക്കാനും ഞമ്മള് റെഡി :)
do
( ente chinthakal niraksharan ezhuthi , atha "do" ittathu)
"ramsingh ka betta bheemsingh " ne orma vannu......
clue is there, u can check it out !
നീരുവേട്ടാ,chechipennu ചേച്ചി ...ആശംസകള്‍ക്ക് വാക്കുകള്‍ ഇല്ല. ഞാന്‍ അല്പം അങ്ങ് പൊങ്ങി പോയോ എന്ന് സംശയം ...
വിഷ്ണു, ഇത് വായിക്കാന്‍ വൈകിയതില്‍ ഖേദിക്കുന്നു.
നന്നായിട്ടുണ്ട്.. :)
പുലി: ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം. ഇനിയും വരണം
Post a Comment